'അഭിനന്ദനങ്ങൾ മോദിജി'; ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതിൽ കേന്ദ്രത്തെ പരിഹസിച്ച്​ കപിൽ സിബൽ

ന്യൂഡൽഹി: രാജ്യത്ത് പട്ടിണി വർധിക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. ആഗോള പട്ടിണി സൂചികയിൽ 2020ലെ 94ാം സ്​ഥാനത്തുനിന്ന് ഇന്ത്യ​ ഈ വർഷം 101ാം സ്​ഥാന​ത്തെത്തിയിരുന്നു.

ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചുനീക്കിയെന്നും ഇന്ത്യയെ ആഗോള ശക്തിയാക്കിയെന്നുമുള്ള കേന്ദ്ര സർക്കാറിന്‍റെ അവകാശവാദങ്ങളെ ട്വിറ്റർ പോസ്റ്റിലൂടെയാണ്​ കോൺഗ്രസ് നേതാവ് പരിഹസിച്ചത്​.

116 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള പട്ടിണി സൂചിക പട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​. അയൽ രാജ്യങ്ങളായ പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ എന്നിവ പട്ടികയിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്​. പാകിസ്​താൻ -92, നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവ 76ാം സ്​ഥാനത്തും മ്യാൻമർ 71ാം സ്​ഥാനത്തുമാണ്​.

ചൈന, ബ്രസീൽ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലെ ആദ്യ റാങ്കുകളിൽ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ്​ വിശപ്പ്​, പോഷകാഹാരകുറവ്​ എന്നിവ നിർണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്​സൈറ്റിൽ വിവരങ്ങൾ പങ്കുവെച്ചത്​.

പട്ടിണി ഏറ്റവും ഗൗര​വമേറിയ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയിൽ വർധിച്ചുവരുന്ന പട്ടിണിയുടെ അളവ്​ ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഗ്ലോബൽ ഹങ്കർ ഇൻഡക്​സ്​ (ജി.എച്ച്​.ഐ) 2000ത്തിൽ 38.8 ആയിരുന്നു. 2012 -2021 കാലയളവിൽ ഇത്​ 28.8 -27.5 എന്നിവയിലെത്തി.

കുട്ടികളിലെ പോഷകാഹാര കുറവ്​ പട്ടിണി എന്നിവ പരിശോധിക്കു​േമ്പാൾ ഏറ്റവും മോശം സ്​ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്നും കോവിഡ്​ മഹാമാരിയെ തുടർന്ന്​ ഏ​ർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പോഷകാഹാര കുറവ്​ ആഗോളതലത്തിൽ വർധിച്ചുവരുന്നു. ഇത്​ മറ്റു പുരോഗതികൾക്ക്​ തടസമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന്​ പുറമെ ശിശുമരണനിരക്ക്​, കുട്ടികളുടെ ഭാരക്കുറവ്​, വളർച്ച മുരടിപ്പ്​ തുടങ്ങിയവ അടിസ്​ഥാനമാക്കിയാണ്​ ആഗോള പട്ടിണി പട്ടിക കണക്കാക്കുക. 

Tags:    
News Summary - Kapil Sibal mocked PM Narendra Modi over country's poor ranking in Global Hunger Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.