ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ കപിൽ സിബലിന്‍റെ വാദത്തെ തള്ളി സുന്നി വഖഫ് ബോർഡ്. കപിൽ ഞങ്ങളുടെ അഭിഭാഷകനാണെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം കോടതിയിൽ പറഞ്ഞതിനോട് യോജിക്കാനാവില്ലെന്ന് വഖഫ് ബോർഡ് അംഗം ഹാജി മെഹ്ബൂബ് പറഞ്ഞു.
കേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവെക്കണമെന്നാണ് കപിൽ കോടതിയിൽ ആവശ്യപ്പെട്ടത്. അദ്ദേഹം ഒരു പാർട്ടിയുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഹാജി മെഹ്ബൂബ് കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ തങ്ങൾക്ക് ബന്ധമില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുമായും തങ്ങൾക്ക് ബന്ധമില്ല. ഈ രാജ്യത്തെ ഹിന്ദുവും മുസ്ലിമും ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കപിൽ സിബലിന്‍റെ വാദത്തിനെ എതിർത്ത് ബി.െജ.പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അയോധ്യ വിഷയത്തിൽ രാഹുലും സോണിയയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പ്രതികരിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുബ്രഹ്മണ്യൻ സ്വാമിയും വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചിരുന്നു.കോൺഗ്രസ് വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.