ബംഗളൂരു: സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. അമ്പലങ്ങളും പള്ളികളും ചർച്ചുകളും തുറക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ‘തുറക്കുന്നതിന് ഒരുപാട് അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് കാത്തിരുന്നു കാണാം. അനുമതി ലഭിച്ചാൽ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തന്നെ തുറക്കും.’-യെദ്യൂരപ്പ വ്യക്തമാക്കി.
സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂണിൽ തുറക്കാനാവുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി നേരത്തേ, പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തിയും ശുചിത്വത്തിന് പ്രാധാന്യം നൽകിയുമായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മാർച്ച് 22 മുതൽ സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിലായതോടെ ആരാധനാലയങ്ങൾ ഉൾപെടെ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.