ബുൾഡോസർ രാജിനെ പിന്തുണച്ച് കർണാടക ബി.ജെ.പി

ബംഗളൂരു: ഉത്തർപ്രദേശിന്‍റെ മാതൃകയിൽ കലാപകാരികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന ആവശ്യവുമായി ബി.ജെ.പി കർണാടക അധ്യക്ഷനും മന്ത്രിയും രംഗത്ത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃക കർണാടകയിലും നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി ആവശ്യപ്പെട്ടു.

അക്രമികൾക്കും കലാപകാരികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. എല്ലാ മുസ്ലിംകളും കുറ്റവാളികളല്ല. ചിലർ വിദേശശക്തികളുമായി ചേർന്ന് തീവ്രവാദ സംഘടനകളുടെ ലഘുലേഖകൾ ഉൾപ്പെടെ വീടുകളിൽ സൂക്ഷിക്കും. പാകിസ്താനെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കും. അനധികൃത വീടുകൾ തകർക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ആർ. അശോക പറഞ്ഞു.

Tags:    
News Summary - Karnataka BJP backs bulldozer resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.