ബംഗളൂരു: കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി രവി വെള്ളിയാഴ്ച പറഞ്ഞു.
'കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍' എന്ന നിയമം മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള നിയമം കര്‍ണാടകയില്‍ നടപ്പാക്കുമെന്നും സി.ടി രവി നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.