ബംഗളൂരു: നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബി.ജെ.പി സർക്കാറിനെ പ്രതിരോധത്തിലാക്കി എം.എൽ.എമാർ പ്രധിഷേധവുമ ായി രംഗത്ത്. ആദ്യഘട്ട മന്ത്രിസഭ വികസനത്തിനു പിന്നാലെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിർന്ന ബി.ജെ.പി നേതാക്ക ൾ അതൃപ്തി തുറന്നുപറഞ്ഞത്. ഇതോടെ വരുംദിവസങ്ങളിലും സർക്കാറിെൻറ പ്രവർത്തനം സുഗമമാകില്ലെന്നുറപ്പായി.
മ ന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട നിരവധിപേരാണ് നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. രമേശ് ജാർക്കിഹോളിയുടെ സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളിയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ബി.എസ്. യെദിയൂരപ്പ ഉൾപ്പെടെയുള്ളവർ ചർച്ചയിലൂടെ അനുനയിപ്പിച്ചത്. വരുംദിവസങ്ങളിലും അതൃപ്തി തുടർന്നാൽ അത് സർക്കാറിനെ പ്രതിസന്ധിയിലാക്കും. ബി.ജെ.പി ഹൈകമാൻഡിെൻ റ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും ബാലചന്ദ്ര ജാർക്കിഹോളി വൈകീട്ടോടെ പ്രതികരിച്ചെങ്കിലും കൂടുതൽ എം.എൽ.എമാർ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത് ചൊവ്വാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങിന് മങ്ങലേൽപ്പിച്ചു.
കഴിഞ്ഞ 50 വർഷമായി രാഷ്ട്രീയത്തിലുള്ള താൻ ആറുതവണയാണ് എം.എൽ.എ ആയതെന്നും മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ചിത്രദുർഗ എം.എൽ.എ തിപ്പ റെഡ്ഡി തുറന്നടിച്ചു. ഇത്തവണയും എല്ലാതവണയും പോലെ ചിത്രദുർഗ ജില്ലയുടെ ചുമതല പുറത്തുനിന്നുള്ള മന്ത്രിക്കായിരിക്കുമെന്നും തെൻറ കാര്യം ഹൈകമാൻഡ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ ഒാപറേഷൻ താമര നീക്കത്തിനുപിന്നിൽ പ്രവർത്തിച്ചവരെന്ന ആരോപണം നേരിടുന്ന ബി.ജെ.പി എം.എൽ.എമാരായ കെ.ജി. ബൊപ്പയ്യ, ഉമേഷ് കട്ടി, രേണുകാചാര്യ, അരവിന്ദ് ലിബാവലി, ബാലചന്ദ്ര ജാർക്കിഹോളി തുടങ്ങിയവരും നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഒമ്പതു തവണ എം.എൽ.എ ആയിരുന്ന ഉമേഷ് കട്ടി മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. സഖ്യസർക്കാറിെൻറ തുടക്കത്തിൽതന്നെ രമേശ് ജാർക്കിഹോളിയെ വിമത നീക്കത്തിന് പ്രേരിപ്പിച്ചതിൽ സഹോദരനായ ബാലചന്ദ്ര ജാർക്കിഹോളിക്ക് നിർണായക പങ്കുണ്ട്. സതീഷ് ജാർക്കിഹോളിയും രമേശ് ജാർക്കിഹോളിയും കോൺഗ്രസിലും ബാലചന്ദ്ര ബി.ജെ.പിയിലുമാണ് പ്രവർത്തിച്ചിരുന്നത്. ഏതു പാർട്ടി അധികാരത്തിലേറിയാലും ഏതെങ്കിലും ജാർക്കിഹോളി സഹോദരന്മാർ മന്ത്രിസഭയിൽ ഉണ്ടാകുന്നത് പതിവാണ്. ജാർക്കിഹോളി കുടുംബത്തെ തഴഞ്ഞതിൽ രമേശ് ജാർക്കിഹോളിയും അതൃപ്തിയിലാണ്. രമേശ് ജാർക്കിഹോളിയുമായി ബി.എസ്. യെദിയൂരപ്പ ചർച്ച നടത്തിയതായും വിവരമുണ്ട്.
ബാലചന്ദ്ര ജാർക്കിഹോളിയുടെയും തിപ്പ റെഡ്ഡിയുടെയും അനുയായികൾ പ്രതിഷേധപ്രകടനവും നടത്തി. പാർട്ടിയിൽ ദീർഘനാളായി പ്രവർത്തിക്കുന്ന തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രവർത്തകർ കരുതിയിരുന്നുവെന്നും എന്നാൽ, തഴയപ്പെട്ടുവെന്നും ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. ഉമേഷ് കട്ടിയെ പോലെയുള്ള മുതിർന്നയാളുകളെ മാറ്റിനിർത്തിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തരായവരെ അടുത്ത മന്ത്രിസഭ വികസനത്തിൽ പരിഗണിക്കുമെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ടങ്കിലും പ്രശ്നം എത്രത്തോളം രൂക്ഷമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
മന്ത്രിമാർ പ്രളയബാധിത മേഖല സന്ദർശിക്കും
ബംഗളൂരു: സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മന്ത്രിമാർ സംസ്ഥാനത്ത പ്രളയബാധിത മേഖലകൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കും. ആദ്യമന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബുധനാഴ്ച വടക്കൻ കർണാടകയിലെയും തീരദേശ കർണാടകയിലെയും മലനാട് മേഖലയിലെയും സ്ഥലങ്ങൾ മന്ത്രിമാർ സന്ദർശിക്കും. വടക്കൻ കർണാടകയിൽനിന്നുള്ള മന്ത്രിമാർ അവിടത്തെ പ്രളയബാധിത ജില്ലകളിലായിരിക്കും സന്ദർശനം നടത്തുക. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വ്യാഴാഴ്ചവരെയായിരിക്കും പ്രളയബാധിത മേഖല സന്ദർശിക്കുക. തുടർന്ന് മന്ത്രിസഭ േയാഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. വീട് നഷ്ടമായവർക്ക് താൽക്കാലിക ഷെഡ് ഉൾപ്പെടെ നിർമിച്ചുനൽകുന്നത് വേഗത്തിലാക്കും. നഷ്ടപരിഹാര തുക നൽകുന്നതും ദ്രുതഗതിയിലാക്കും.
‘മുഖ്യമന്ത്രിയായി’ സത്യപ്രതിജ്ഞ ചെയ്ത് മധുസ്വാമി
ബംഗളൂരു: സത്യപ്രതിജ്ഞക്കിടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു പകരം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മധുസ്വാമിയുടെ നടപടി വേദിയിൽ ചിരിപടർത്തി. തിരക്കിനിടയിൽ സത്യവാചകം ചൊല്ലുന്നതിനിടെയുണ്ടായ നാക്കുപിഴയാണ് മധുസ്വാമിയെ വെട്ടിലാക്കിയത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രി എന്ന് അബദ്ധത്തിൽ ഉച്ചരിക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹം അത് തിരുത്തുകയും ചെയ്തു. തുടർന്ന് യെദിയൂരപ്പ ആലിംഗനം ചെയ്താണ് മധുസ്വാമിയെ സ്വീകരിച്ചത്.
Karnataka Chief Minister BS Yediyurappa proposes names of 17 MLAs to Governor for induction as Cabinet Ministers. pic.twitter.com/ncf6hjtBuN
— ANI (@ANI) August 20, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.