സന്തോഷി​െൻറ ആത്മഹത്യാ ശ്രമം അന്വേഷിക്കണമെന്ന് ഡി.കെ ശിവകുമാർ

ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ആത്മഹത്യാ ശ്രമം അന്വേഷിക്കണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. എൻ.ആർ. സന്തോഷാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സന്തോഷിന്‍റെ ആത്മഹത്യ ശ്രമം ചെറിയ വിഷയമല്ല. ഇത് ശരിയായി അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാറല്ല അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'സന്തോഷ് ഒരു എം‌.എൽ.‌സി, മന്ത്രി എന്നിവർക്ക് രഹസ്യ വീഡിയോ വിതരണം ചെയ്തുവെന്നാണ് ലഭിച്ച വിവരം. പിന്നീട് ഇത് ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കും നൽകിയെന്നും ശിവകുമാർ പറഞ്ഞു. എം‌.എൽ.‌സിയും മന്ത്രിയും മുഖ്യമന്ത്രിയെയും നേതാക്കളെയും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇതാണ് നടക്കുന്നത്' -ശിവകുമാർ പറഞ്ഞു.

വീട്ടിൽവെച്ചാണ് സന്തോഷ് ആത്മഹത്യശ്രമം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ എം.എസ് . രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹത്തെ ഡോക്​ടർമാർ ചികിത്സിക്കുന്നുണ്ടെന്നും യെദിയൂരപ്പ പ്രതികരിച്ചിരുന്നു.

സന്തോഷിന് വിഷാദ രോഗമുള്ളതായാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യമാണ് യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സന്തോഷ് നിയമിതനാകുന്നത്. ഓപ്പറേഷൻ കമലയിൽ പ്രധാന പങ്കുവഹിച്ചത് സന്തോഷായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.