ബംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനെതിരായ സമരത്തിെൻറ പേരിൽ കർണാടക മുൻ മുഖ ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി എന്നിവരടക്കം 17 പേർക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പൊതുപ്രവർത്തകനായ തുമകുരു സ്വദേശി മല്ലികാർജ ുന എന്നയാൾ നൽകിയ ഹരജി പരിഗണിച്ച് ബംഗളൂരു കോടതിയാണ് കേെസടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കർണാടകയിൽ കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആദായനികുതി വകുപ്പ് പരിേശാധന രാഷ്ട്രീയ പ്രേരിതമാണെന്നും ആദായനികുതി വകുപ്പിനെ ബി.ജെ.പി ആയുധമാക്കുകയാണെന്നും ആരോപിച്ചായിരുന്നു ബംഗളൂരുവിലെ ആദായനികുതി വകുപ്പ് ഒാഫിസിന് മുന്നിൽ ഭരണകക്ഷി നേതാക്കളുടെ സമരം അരങ്ങേറിയത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നിയമസഭ കക്ഷിനേതാവായിരുന്ന സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മന്ത്രിമാരും എം.എൽ.എമാരുമടക്കം പെങ്കടുത്തിരുന്നു.
മുൻ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, മുൻ മന്ത്രിമാരായ ഡി.കെ. ശിവകുമാർ, സാറ മഹേഷ്, ഡി.സി. തമ്മണ്ണ, കെപി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർക്കും ഡെപ്യൂട്ടി കമീഷണർമാരായ രാഹുൽകുമാർ, ഡി. ദേവരാജു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം കൂടാതെ, കേന്ദ്രസർക്കാറിനെതിരെ യുദ്ധം ചെയ്യൽ ഉൾപ്പെടെ 22 വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ മാർച്ച് 28നായിരുന്നു കേസിനാസ്പദമായ സമരം അരങ്ങേറിയത്. ചില ജെ.ഡി-എസ് -േകാൺഗ്രസ് നേതാക്കൾക്കെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്ന വിവരം മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി ചോർത്തിയതായും അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായും ഹരജിക്കാരൻ പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.