ബംഗളൂരു: അയോധ്യയിൽ നടക്കുന്ന വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന് കർണാടക സർക്കാർ അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. ‘വിജയനഗരയിലെ ഹംപിയിലെ കിഷ്കിന്ധ ക്ഷേത്രയുമായി ശ്രീരാമദേവന് ബന്ധമുണ്ട്.
രാമായണത്തിലെ പരാമർശമനുസരിച്ച് കിഷ്കിന്ധ ക്ഷേത്രം എന്നത് വാനര സാമ്രാജ്യമാണ്. ശ്രീരാമ ഭക്തനായ ഹനുമാന്റെ ജന്മസ്ഥലമാണ് കൊപ്പാൽ ജില്ലയിലെ അഞ്ജനാദ്രി ഹിൽസ്. ഇന്ത്യ മാത്രമല്ല; ലോകം മുഴുവൻ അയോധ്യ ചടങ്ങിനെ ചരിത്ര മുഹൂർത്തമായാണ് കാണുന്നത്. അന്നേദിവസം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം- വിജയേന്ദ്ര പറഞ്ഞു.
ബംഗളൂരു: തിങ്കളാഴ്ച അയോധ്യയിൽ നടക്കുന്ന വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന് അവധി നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അവധി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ഉയർത്തിയ ആവശ്യം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതുസംബന്ധിച്ച കത്ത് താൻ കണ്ടിട്ടില്ലെന്നും നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
താൻ അയോധ്യ സന്ദർശിക്കുമെന്നും എന്നാൽ, അത് ജനുവരി 22 ന് അല്ലെന്നും മറ്റൊരു ദിവസമായിരിക്കുമെന്നും സിദ്ധരാമയ്യ മുമ്പ് പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.