വിവാഹ ചടങ്ങിൽ ഹിന്ദു ദേവതയുടെ വേഷം ധരിച്ചതിന് യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: മുസ്ലിം വിവാഹ ചടങ്ങിനിടെ ഹിന്ദു ദേവതയായി വേഷമിട്ടതിന് യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയായ ഉമറുല്ലൽ ബാസിത്തിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഈ വർഷം ജനുവരി ആറിന് നടന്ന വിവാഹചടങ്ങിൽ ബാസിത്ത് ഹിന്ദു ദേവതയായ കൊറഗജ്ജയെപ്പോലെ വസ്ത്രം ധരിച്ചിരുന്നു. തുളുനാട്ടിൽ ആരാധിക്കുന്ന ഹിന്ദു ദേവതയായ കൊരഗജ്ജയെപ്പോലെ അണിഞ്ഞൊരുങ്ങി നൃത്തം ചെയ്യുന്ന ബാസിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതായി ആരോപിച്ച് നിരവധി പേർ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ടായ സോനവാനെ ഋഷികേശ് ബഗ്വാൻ പറഞ്ഞു.

ബാസിത്തിന്‍റെ പ്രവൃത്തിയെ മുസ്ലീം, ഹിന്ദു നേതാക്കൾ ഒരുപോലെ അപലപിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ബാസിത്ത് ക്ഷമാപണം നടത്തികൊണ്ട് മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Karnataka Police arrest man who dressed up as Hindu deity at wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.