ബംഗളൂരു: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ച മാനസികാസ്വസ്ഥ്യമുള്ള യുവാവിെൻറ മൃതദേഹം കർണാടക പൊലീസ് സംസ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് നാലുദിവസം മുമ്പ് മരിച്ച 44കാരെൻറ അന്ത്യകർമങ്ങളാണ് മുന്ന് പൊലീസുകാർ ചേർന്ന് നിർവഹിച്ചത്.
വന്യമൃഗ ശല്യം ഏറെയുള്ള മൈസൂരുവിനടുത്ത് അതിർത്തി ജില്ലയായ ചാമരാജ് നഗറിലെ ഒരുഗ്രാമത്തിലാണ് സംഭവം. പോസ്റ്റ്മോർട്ടം നടപടികൾ പുർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കാനൊരുങ്ങിയെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ല.
പുരോഹിതെൻറ അസാന്നിധ്യത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മഡിഗൗഡയും രണ്ട് പൊലീസുകാരും ചേർന്നാണ് പ്രദേശത്തെ ശ്മശാനത്തിൽ ഹൈന്ദവ ആചാരപ്രകാരം യുവാവിെൻറ അന്ത്യകർമങ്ങൾ നിർവഹിച്ചത്. മൂവരും ചേർന്ന് കുഴിമാടമൊരുക്കുകയും മാഡിഗൗഡ മൃതശരീരത്തിന് വെള്ളപുതപ്പിക്കുകയും മറവ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.