ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വിഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചു.
അനിൽ കുമാർ എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലക്കാരനായ ഇയാൾ സൂറത്ത്കലിൽ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. സർക്കാറിന്‍റെ വിവധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി റേഷൻ കാർഡിൽ പേര് ചേർക്കാൻ കഴിയാതെ വന്നതിൽ പ്രകോപിതനായാണ് അനിൽ കുമാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചുകൊണ്ട് കന്നടയിലും തുളുവിലും വിഡിയോ പുറത്തിറക്കിയത്.
നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് സുഹാസ് അൽവ നൽകിയ പരാതിയെ തുടർന്ന് മംഗളൂരു പൊലീസാണ് അനിൽ കുമാറിനെതിരെ കേസ് എടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 153 എ, 505 (1) (സി), 504 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.