1.8 കോടി രൂപ കാർത്തി ചിദംബരം ഉന്നത നേതാവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് 

ന്യൂഡൽഹി: അനധികൃത പണമിടപാടിലൂടെ ലഭിച്ച 1.8 കോടി രൂപ കാർത്തി ചിദംബരം ഉന്നത കോൺഗ്രസ് നേതാവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതാ‍യി എൻഫോഴ്സ്മെന്‍റ് വിഭാഗം. റോയൽ ബാങ്ക് ഒാഫ് സ്കോട്ട്ലാന്‍റിന്‍റെ ചെന്നൈ ശാഖയിലേക്കാണ് പണം എത്തിയിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്‍റ് വിഭാഗം നൽകുന്ന സൂചന. എന്നാൽ, അക്കൗണ്ട് ഉടമയുടെ പേര് വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് പുറത്തുവിട്ടിട്ടില്ല. 

അതിനിടയിൽ ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ തനിക്കെതിരായുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സി.ബി.ഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ചൊവ്വാഴ്ചയാണ് അപേക്ഷ കോടതി പരിഗണിക്കുന്നത്. 
 
കഴിഞ്ഞ ഫെബ്രുവരി 28നാണ് കാർത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിതാവും ധനമന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് ടെലിവിഷൻ കമ്പനിയായ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് വഴി നിക്ഷേപം ലഭ്യമാക്കാൻ ഇടപെടൽ നടത്തിയെന്നാണ് കാർത്തിക്കെതിരെയുള്ള കുറ്റം. കമ്പനിയുടെ ഉടമകളായ ഇന്ദ്രാണി മുഖർജിയും, പീറ്റർ മുഖർജിയും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം, കാർത്തി ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ കുടിപകയാണെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.

Tags:    
News Summary - Karti Chidambaram moved Rs 1.8cr to sr neta’s a/c: ED officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.