ചെന്നൈ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച രാത്രി 9.50ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ഒരുഘട്ടത്തിൽ ആരോഗ്യനില വഷളായെന്നും പിന്നീട് വീണ്ടെടുത്തെന്നുമാണ് അറിയിച്ചത്. ഇതിനുശേഷം ഉച്ചവരെ ആശുപത്രിയിൽനിന്ന് മെഡിക്കൽ ബുള്ളറ്റിൻ ഉണ്ടായില്ല. ഇത് പ്രവർത്തകരെ ഏറെ അസ്വസ്ഥരാക്കി. ആശുപത്രി പരിസരത്ത് ജനങ്ങൾ മുദ്രാവാക്യംവിളിച്ച് കുത്തിയിരുന്നു.
രാവിലെ 10 മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആശുപത്രിയിലെത്തി. ഉപമുഖ്യമന്ത്രി ഒ. പന്നീർെസൽവവും ഒപ്പമുണ്ടായിരുന്നു. എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർക്കൊപ്പം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവവും സ്റ്റാലിൻ, കനിമൊഴി എന്നിവരോടൊപ്പം െഎ.സി.യുവിൽ ചെന്ന് കരുണാനിധിയെ നേരിൽ കണ്ടു. യോഗാചാര്യൻ ജഗ്ഗി വാസുദേവ് ഉൾപ്പെടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി.
പലയിടങ്ങളിലും പ്രവർത്തകർ റോഡുതടയൽ സമരം നടത്തി. തിങ്കളാഴ്ച രാവിലെ ആശുപത്രി പരിസരത്ത് പൊലീസ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രി കവാടത്തിനു മുന്നിൽ ബാരിക്കേഡുകളിട്ട് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മറ്റുമായി പ്രത്യേക സൗകര്യമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.