ശ്രീനഗർ: കശ്മീരിലെ ബാരാമുല്ല, ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലകളിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.
36 മണിക്കൂറിലേറെയായി നടത്തിവന്ന തിരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടൽ. ബാരാമുല്ലയിലെ വാർപോറയിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ സേന തിരച്ചിൽ തുടങ്ങിയിരുന്നു.
ശനിയാഴ്ചയും തുടർന്ന തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തെന്നും സേനയുടെ തിരിച്ചടിയിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നെന്നും സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉമർ ഷഹ്ബാസ് വാനിയാണ് വാർപോറയിൽ കൊല്ലപ്പെട്ടത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഷോപ്പിയാൻ ജില്ലയിലെ പന്തുഷൻ മേഖലയിലുണ്ടായ മറ്റൊരു സൈനിക നടപടിയിൽ ജയ്ശെ മുഹമ്മദ് ഷോപിയാൻ ജില്ല കമാൻഡർ സീനത്തുൽ ഇസ്ലാം നായിക്കൂ, ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി മൻസൂർ ഭട്ട് എന്നിവർ കൊല്ലപ്പെട്ടുവെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.