യുവാവിനെ മനുഷ്യകവചമാക്കി സൈന്യം; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ശ്രീനഗർ: പ്രതിഷേധക്കാരുടെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ സൈനികർ യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലെ ബഡ്ഗാം ജില്ലയിൽ ഏപ്രിൽ ഒമ്പതിനാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. 53 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മനുഷ്യത്വരഹിത നടപടിക്ക് പിന്നിൽ. 

കശ്മീരി യുവാവായ ഫാറൂഖ് ദറിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈന്യത്തിനെതിരെ രൂക്ഷമായ വിമർശനവും ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സൈനികതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതിക്രൂരവും ഞെട്ടിക്കുന്നതുമാണെന്നാണ് ഒമർ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബുഡ്ഗാം ജില്ലയിലെ സീതാഹരൻ ഗ്രാമവാസിയായ ഫാറൂഖ് ദർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീനഗർ ലോക്സഭ മണ്ഡലത്തിൽ ത​െൻറ വോട്ടു രേഖപ്പെടുത്തിയശേഷം മരണാനന്തര ചടങ്ങിൽ പെങ്കടുക്കുന്നതിനായി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ജീപ്പിൽ പട്രോളിങ്ങിനെത്തിയ സൈനികർ പിടികൂടി ജീപ്പിന് മുന്നിൽ കെട്ടിയിടുകയായിരുന്നു. ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ കശ്മീരിൽ ഇതിനെ പ്രതിരോധിക്കുന്നതിനാണ് അങ്ങേയറ്റം നിഷ്ഠൂരമായ പ്രവൃത്തി ചെയ്തത്. വോട്ടിങ് നടക്കുന്ന ബീർവ ഗ്രാമത്തിലേക്ക് പോളിങ് ഒാഫിസർമാരുമായി പോകുന്ന ജീപ്പിന് മുന്നിലാണ് യുവാവിനെ കെട്ടിയിട്ടത്. 12ഒാളം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് ഇയാളെ വിട്ടയച്ചതെന്ന് സംഭവത്തി​െൻറ ദൃക്സാക്ഷിയായ നാട്ടുകാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാൽ, സംഘർഷം നടക്കുന്ന മേഖലയിൽനിന്നാണ് ഇയാളെ പിടികൂടിയതെന്നും 100 മീറ്റർ പിന്നിട്ട ഉടനെ അയാളെ വിട്ടയെച്ചന്നുമാണ് സൈനികരുടെ വിശദീകരണം. 

സംഭവത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജനക്കൂട്ടം സി.ആർ.പി.എഫ് ജവാന്മാർക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. സി.ആർ.പി.എഫി​െൻറ പരാതിയിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഏറെ ഗൗരവമായാണ് കാണുന്നതെന്നും വിശദമായ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വ്യക്തമാക്കി. വിഡിയോ സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. സൈനികർക്കുനേരെ നടന്ന ആക്രമണത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം രണ്ടു പേരെ സൈനികർ ചേർന്ന് മർദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പാകിസ്താനെതിരെ മുദ്രാവാക്യമുയർത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് രണ്ടു പേരെ ലാത്തികൊണ്ട് മർദിക്കുന്നത്. 

Tags:    
News Summary - Kashmir man in army jeep video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.