ശ്രീനഗർ: രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന് ദൃക്സാക്ഷികളായ ലെത്പോര നിവാസിക ൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ആ സ്ഫോടനശബ്ദം. 44 സി.ആർ.പി.എഫ് ജവാ ന്മാർ വീരമൃത്യുവരിച്ച ചാവേർബോംബ് സ്ഫോടനത്തിെൻറ ഭീകരശബ്ദം 12 കി.മീറ്റർ അക ലെവരെ മുഴങ്ങി. 20 കി.മീറ്റർ അകലെയുള്ള ശ്രീനഗറിെൻറ ചില ഭാഗങ്ങളിൽവരെ ശബ്ദം കേട്ടത ായി റിപ്പോർട്ടുണ്ട്. പുൽവാമ ജില്ലയിലെ അവന്തിപോറക്കടുത്ത ലെത്പോറയിലെ ജമ്മു-ശ് രീനഗർ ഹൈവേയിൽ, സ്ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി ഭീകരൻ സേനാവാഹന വ്യൂഹത്തിലേക് ക് ഇടിച്ചുകയറുകയായിരുന്നു.
അത്രയും സ്േഫാടകവസ്തുക്കൾ ഒന്നിച്ച് പൊട്ടിത് തെറിച്ചപ്പോൾ മേഖലയൊന്നാകെ വിറങ്ങലിച്ചു. ശരീരഭാഗങ്ങളും ചോരയും ചിതറിത്തെറിച്ച ദാരുണദൃശ്യത്തിനാണ് ദുരന്തസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ സാക്ഷികളായത്. പൊട്ടിത്തെറി ശബ്ദം കേട്ടയുടൻ, ആക്രമണസ്ഥലത്തിന് 300 മീറ്റർ അകലെയുള്ള ലെത്പോര ചന്തയിൽനിന്ന് ജനങ്ങൾ പ്രാണനുമായി ഒാടിരക്ഷപ്പെട്ടു. ജീവൻവെടിഞ്ഞ ജവാന്മാരുടെ ശരീരഭാഗങ്ങൾ ജമ്മു-ശ്രീനഗർ ഹൈവേയിൽ ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ചാവേറായി പൊട്ടിത്തെറിച്ച ജയ്ശെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദിെൻറ മൃതദേഹ ഭാഗങ്ങൾ കാറിൽനിന്ന് കണ്ടെടുത്തു. മുഴുവനായും ചിന്നിച്ചിതറിയവരെ തിരിച്ചറിയാൻ സമയമെടുക്കുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
2001ൽ ജമ്മു-കശ്മീർ നിയമസഭ മന്ദിരത്തിൽ 41 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനുശേഷമുള്ള ആദ്യ കാർബോംബ് സ്ഫോടനമാണിത്. 78 വാഹനങ്ങളിലായുള്ള സേനാസംഘത്തിലെ ഭൂരിഭാഗംപേരും അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. 44 പേരോളം ഉള്ള വാഹനത്തിലേക്കാണ് ചാവേർ വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിയാനാവാത്തവിധം തകർന്നിട്ടുണ്ട്. ആക്രമണം നടന്നിടത്തുനിന്ന് അധികം അകലെയല്ലാതെയാണ് ലെത്പോറയിലെ കമാൻഡോ പരിശീലന കേന്ദ്രമുള്ളത്. 2016ൽ ഏഴു സി.ആർ.പി.എഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം അരങ്ങേറിയ പാംപോർ മേഖല ഇവിടെനിന്ന് എട്ടു കിലോമീറ്റർ മാത്രം അകലെയാണ്. അന്ന് സമീപത്തെ സർക്കാർ ഒാഫിസ് കെട്ടിടത്തിൽ ഒളിച്ച ഭീകരരെ രണ്ടു ദിവസത്തിലധികം നീണ്ടുനിന്ന സേനാനടപടിയിലൂടെയാണ് കീഴടക്കിയത്.
‘പിന്നിൽ പാകിസ്താൻ’
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പുൽവാമയിൽ സൈനികർക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തീവ്രവാദി മസ്ഉൗദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ശെ മുഹമ്മദാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇയാൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പാകിസ്താൻ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ദേശസുരക്ഷക്ക് എല്ലാ നടപടിയും സ്വീകരിക്കാർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനം പാകിസ്താൻ അവസാനിപ്പിക്കണം. മസ്ഉൗദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ശെ മുഹമ്മദിെൻറ പ്രവർത്തനങ്ങൾക്ക് തടയിടാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അനുശോചനം രേഖപ്പെടുത്തി.
കൊടും ക്രൂരതയിൽ നടുങ്ങി രാജ്യം
ന്യൂഡൽഹി: രാജ്യം ഞെട്ടിത്തരിച്ച ഭീകരാക്രമണമാണ് വ്യാഴാഴ്ച പുലർച്ച ജമ്മു-കശ്മീരിലെ പുൽവാമയിൽ നടന്നത്. ധീര ജവാന്മാരുടെ രക്തസാക്ഷിത്വം വ്യർഥമാവില്ലെന്ന് രാഷ്ട്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ഭീകരർക്കു കനത്ത മറുപടി നൽകുമെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണിതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട് -അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പട്നയില് പങ്കെടുക്കാനിരുന്ന ബി.െജ.പി റാലി റദ്ദാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി.
ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കശ്മീരിലെ രക്തച്ചൊരിച്ചിലിന് പരിഹാരം കാണണമെന്ന് കശ്മീര് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും അവർ വ്യക്തമാക്കി. ദേശീയ സുരക്ഷ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.