ജമ്മു: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ തടവിലാക്കിയ രാഷ്്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് ജമ്മുകശ്മീർ ഗവർണറുടെ ഉപദേഷ്ടാവ് ഫാറൂഖ് ഖാൻ.
ജമ്മുവിൽ തടവിലുള്ള നേതാക്കളെ മോചിപ്പിച്ചതിന് പിന്നാലെയാണ് കശ്മീരിലും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 24ന് നടക്കാനിരിക്കെയാണ് ജമ്മുവിൽ തടവിലുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചത്.
നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, ജമ്മു കശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളാണ് ആഗസ്റ്റ് അഞ്ച് മുതൽ കശ്മീരിൽ തടവിലുള്ളത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി കശ്മീരിലെ പ്രമുഖ നേതാക്കളെല്ലാം നിലവിൽ വീട്ടുതടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.