ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർലാൽ നെഹ്റു (ജെ.എൻ.യു) സർവകലാശാലയിൽനിന്ന് പൊലീസിനോട് പുറത്തുപോവാൻ ഡൽഹി ഹൈകോടതി. പൊലീസിന് കയറിയിരിക്കാനുള്ള ഇടമല്ല സർവകലാശാലകൾ.
വിദ്യാർഥികൾ ക്രിമിനലുകളല്ല. ശരിയായ കാരണമില്ലാതെയും സർവകലാശാലയുടെ നിർദേശം ലഭിക്കാതെയും അവിടേക്ക് പ്രവേശിക്കരുെതന്നും പൊലീസിനോട് ജസ്റ്റിസ് വിഭു ബക്രു ആവശ്യപ്പെട്ടു.
ജെ.എൻ.യു അഡ്മിനിസ്ട്രേഷെൻറ നയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നിരന്തരം നടത്തുന്ന സമരങ്ങൾമൂലം ജീവനക്കാർക്ക് ഒാഫിസിൽ പ്രവേശിക്കാനടക്കം പ്രയാസം നേരിടുന്നതായി കാണിച്ച് സർവകലാശാലയാണ് പൊലീസിെന കാമ്പസിനകത്ത് പ്രവേശിപ്പിച്ചത്.
സർവകലാശാല നിയമങ്ങളും നിർദേശങ്ങളും അനുസരിച്ചാണ് വിദ്യാർഥികളും ജീവനക്കാരും പ്രതിഷേധിക്കുന്നതെന്ന് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.