കോഴിക്കോട്: കോവിഡിെൻറ പേരിൽ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആഭിമുഖ്യത്തിൽ ജില്ലയിലെ വ്യാപാരികളും കുടുംബാംഗങ്ങളും സ്വന്തം വീട്ടുപടിക്കൽ പ്രതിഷേധിക്കും. വൻകിട കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള കുത്തകകൾക്ക് വ്യാപാരം ചെയ്യാമെന്നും ചെറുകിട കച്ചവടക്കാർ കടകളടച്ച് വീട്ടിലിരിക്കണമെന്നുമുള്ള സർക്കാറിെൻറ ഇരട്ടനീതിക്കെതിരെയാണ് പ്രതിഷേധം.
വ്യാപാരികളെയും തൊഴിലാളികളെയും ആത്മഹത്യയിൽനിന്ന് സംരക്ഷിക്കുക, ചെറുകിട വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക, ബാങ്ക് ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക, വിവിധ ലൈസൻസുകൾ താൽക്കാലികമായി ഒഴിവാക്കുക, സൗജന്യ വാക്സിനേഷൻ വ്യാപാരികൾക്കും നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധമെന്ന് ജില്ല യൂത്ത് വിങ് പ്രസിഡൻറ് മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറർ മുർത്തസ് താമരശ്ശേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.