പാപ്പാഞ്ഞിയെ വിടാതെ വിവാദങ്ങൾ: അന്ന് മോദിയുടെ മുഖമെന്ന്; ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരും പൊലീസ്, കോടതി ഇടപെടലും

കൊച്ചി: പുതുവത്സരത്തിന്റെ ഭാഗമായി കേരളം ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്ന ആഘോഷപരിപാടിയാണ് ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കൽ. കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ആഘോഷാരവത്തോടെ നടക്കുന്ന പരിപാടിയിൽ പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവാദങ്ങളും കൂടപ്പിറപ്പാവുകയാണ്. 2022ൽ ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്നും രൂപം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരുന്നു. പാപ്പാഞ്ഞിയിലൂ​ടെ മോദിയെ അപമാനിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ബി.ജെ.പി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുമായ പ്രിയാ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്ന പരേഡ് മൈതാനിയിലെത്തി നിർമാണം തടഞ്ഞു. നിർമാണം നിർത്തിവച്ച് കാർണിവൽ കമ്മിറ്റി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തുടർന്ന് ആഘോഷ​ത്തലേന്ന് അവസാനനിമിഷം പാപ്പാഞ്ഞിയുടെ മുഖം കീറിക്കളഞ്ഞു പുതിയ മുഖം സ്ഥാപിക്കുകയായിരുന്നു.

ഇത്തവണ കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെയും ഗാല ഡി ഫോർട്ട് കൊച്ചിയുടെയും നേതൃത്വത്തിൽ രണ്ട് പാപ്പാഞ്ഞിമാരെയാണ് സ്ഥാപിച്ചത്. ഇതിൽ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഗാല ഡി ഫോർട്ട് കൊച്ചി സ്ഥാപിച്ച ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയതാണ് വിവാദമായത്. ഇതിനെതിരെ സംഘാടകർ ഹൈകോടതിയെ സമീപിക്കുകയും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ഹൈകോടതി ആരായുകയും ചെയ്തിരുന്നു. ഹൈകോടതി ഹ​ര​ജി 27ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​റേ​റ്റ് എ​ന്നി​വ​യു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി വെ​ളി​യി​ലെ പാ​പ്പാ​ഞ്ഞി​ക്ക് എ​ന്തി​നാ​ണ് വി​ല​ക്കെ​ന്ന് ഹൈ​കോ​ട​തി ചോദിച്ചു. 50 അ​ടി ഉ​യ​ര​മു​ള്ള പാ​പ്പാ​ഞ്ഞി​യെ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത് പൊ​ലീ​സ് ആ​ക്ടി​ലെ ഏ​ത് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണെ​ന്നും ജ​സ്റ്റി​സ് എ​സ്. ഈ​ശ്വ​ര​ൻ ആ​രാ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പൊ​ലീ​സി​നും വെ​ളി​യി​ൽ പാ​പ്പാ​ഞ്ഞി ഉ​യ​ർ​ത്തി​യ ഗാ​ല ഡി ​ഫോ​ർ​ട്ട് കൊ​ച്ചി ക്ല​ബി​നും നി​ർ​ദ്ദേ​ശം ന​ൽ​കി.

വെ​ളി​യി​ൽ പാ​പ്പാ​ഞ്ഞി അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​ത് പൊ​ലീ​സ് ത​ട​യു​ന്ന​തി​നെ​തി​രെ ഗാ​ല ഡി ​ഫോ​ർ​ട്ട് കൊ​ച്ചി ക്ല​ബ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​യ​ർ​ത്തു​ന്ന പാ​പ്പാ​ഞ്ഞി​യെ പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​ത് കൊ​ച്ചി​ക്കാ​രു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. കാ​ർ​ണി​വ​ൽ​ഗ്രൗ​ണ്ടി​ലെ പാ​പ്പാ​ഞ്ഞി​ക്ക് 30 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ടെ​ന്നി​രി​ക്കെ വെ​ളി​യി​ലെ പാ​പ്പാ​ഞ്ഞി​ക്ക് പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ടെ​ന്ന ആ​രോ​പ​ണം ന്യാ​യ​മ​ല്ലെ​ന്നും ബോ​ധി​പ്പി​ച്ചു.

ഹ​ര​ജി​ക്കാ​ർ​ക്കാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​പി. ശ്രീ​കൃ​ഷ്ണ​ൻ, എ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി.​ആ​ർ. ല​ക്ഷ്മി എ​ന്നി​വ​ർ ഹാ​ജ​രാ​യി. ഫോ​ർ​ട്ട്​​കൊ​ച്ചി വെ​ളി​യി​ൽ പാ​പ്പാ​ഞ്ഞി​യെ ഉ​യ​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​മെ​ങ്കി​ൽ ക​ത്തി​ക്കു​ന്ന​തി​ന് എ​ന്താ​ണ് ത​ട​സ്സ​മെ​ന്ന്​ കോ​ട​തി ചോ​ദി​ച്ചു. ഇ​തി​ന് എ​ന്തെ​ങ്കി​ലും സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ വ്യ​ക്ത​മാ​ക്ക​ണം. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ങ്കി​ൽ അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്ക​ണം. കാ​ർ​ണി​വ​ൽ ക​മ്മി​റ്റി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ പാ​പ്പാ​ഞ്ഞി​യും വെ​ളി​യി​ലെ പാ​പ്പാ​ഞ്ഞി​യും ത​മ്മി​ലു​ള്ള അ​ക​ല​മെ​ത്ര? ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​മു​ണ്ടെ​ങ്കി​ൽ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടോ? സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്താ​ണ് ത​ട​സ്സ​മെ​ന്നും ​കോ​ട​തി ചോ​ദി​ച്ചു.

എ​ന്നാ​ൽ, മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗാ​ലാ ഡി ​കൊ​ച്ചി പാ​പ്പാ​ഞ്ഞി​യെ നി​ർ​മി​ച്ച​തെ​ന്നും അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​ത് നീ​ക്കം ചെ​യ്യാ​ൻ പൊ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന കൊ​ച്ചി​ൻ കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്ക​ൽ മാ​ത്രം മ​തി​യെ​ന്നു​മാ​ണ് പൊ​ലീ​സ് നി​ല​പാ​ട്. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും അ​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ എ​ത്തും. ഇ​തി​നാ​യി സു​ര​ക്ഷ ഒ​രു​ക്കാ​ൻ ആ​യി​ര​ത്തോ​ളം പൊ​ലീ​സി​നെ വി​ന്യ​സി​ക്ക​ണം. അ​തി​നാ​ൽ പ​രേ​ഡ് മൈ​താ​നി​യു​ടെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വെ​ളി​യി​ൽ സ്വ​കാ​ര്യ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​പ്പാ​ഞ്ഞി ക​ത്തി​ക്ക​ലി​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തും ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - effigy burning Pappanji looks like Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.