ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻറെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ- കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർക്കെതിരായ എം.വി. ഗോവിന്ദൻറെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻറെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സി.പി.എം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സി.പി.എമ്മിൻറെ അസഹിഷ്ണുതക്ക് മറ്റൊരു കാരണം. ഗോവിന്ദൻറെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്.

അതിൻറെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സി.പി.എം കരുതരുത്. ഏത് ഗവർണർ വന്നാലും സി.പി.എം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ് ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബി.ജെ.പി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൻ്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബി.ജെ.പി മാത്രമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Arif Muhammad Khan Pinarayi government's unconstitutionality was opposed by Governor-K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.