തിരുവനന്തപുരം/ചെന്നൈ: തമിഴ്നാട് സർക്കാറിൽനിന്നുള്ള അനുമതി ലഭിച്ചതിനെതുടർന്ന് ബുധനാഴ്ചമുതൽ െക.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്ക് സർവിസുകൾ ആരംഭിക്കും.
കോവിഡ് വ്യാപനസമയത്ത് അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവെച്ചിരുന്നു. കർണാടകത്തിലേക്കുള്ള സർവിസുകൾക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചും സർവിസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് നിയന്ത്രണം പിൻവലിച്ചത്. ഡിസംബർ ആറിന് ഗതാഗതമന്ത്രി ആൻറണി രാജു തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്.
ബുധനാഴ്ച മുതൽ കോയമ്പത്തൂർ- പാലക്കാട് റൂട്ടിലെ ചെയിൻ സർവിസ് ഉൾപ്പെടെ വിവിധ അന്തർ സംസ്ഥാന ബസ് സർവിസുകൾ പുനരാരംഭിക്കും. ദീർഘദൂര കെ.എസ്.ആർ.ടി.സി, സ്വകാര്യ ഒാമ്നി ബസ് സർവിസുകളും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.