യൂസുഫ്​ ശരീഫ്​ എന്ന കെ.ജി.എഫ്​ ബാബു

അന്ന് ആക്രി വിറ്റ് നടന്നു, ഇന്ന് സ്വന്തം നാട്ടുകാർക്ക് 350 കോടിയുടെ പദ്ധതികൾ!! അറിയാം കെ.ജി.എഫ്​ ബാബു എന്ന യൂസുഫ്​ ശരീഫിനെ

ബംഗളൂരു: യൂസുഫ്​ ശരീഫ്​ എന്ന കെ.ജി.എഫ്​ ബാബു ജനപ്രതിനിധി അല്ല, എന്തിനേറെ പ്രമുഖ രാഷ്​ട്രീയ നേതാവുപോലുമല്ല. കർണാകയിൽ പണ്ട് ആക്രി വിറ്റു നടന്ന, ഇപ്പോൾ കോടീശ്വരനായ ഒരു വൻവ്യവസായി മാത്രം. കുറേയായി അദ്ദേഹത്തിന്​ താൻ താമസിക്കുന്ന ചിക്​പേട്ടി​നെ 'അത്രയധികം' ഇഷ്ടമാണ്​. എത്രത്തോളമെന്നാൽ തന്‍റെ സമ്പാദ്യത്തിൽ നിന്ന്​ ചിക്​പേട്ട്​ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കായി 350 കോടി നൽകാൻ തയാറെണന്നാണ്​ ഇദ്ദേഹത്തിന്‍റെ പ്രഖ്യാപനം. എൻഫാഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ നടപടി അടുത്തിടെ നേരിട്ടിരുന്നു. എന്നാൽ, തന്‍റെ കൈകൾ ശുദ്ധമാണെന്നും കോൺഗ്രസുകാരനായതിനാലാണ്​ തന്നെ വേട്ടയാടുന്നതെന്നുമായിരുന്നു വിശദീകരണം.

മണ്ഡലത്തിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച​ നോട്ടീസ് കെ.ജി.എഫ്​ ബാബു ഇറക്കിയിട്ടുണ്ട്​. അയ്യായിരം രൂപ വീതം മണ്ഡലത്തിലെ എല്ലാ വീടുകളിലും നൽകും. 2022 മുതൽ 2027 വരെയുള്ള അഞ്ച്​ വർഷ വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളുടെ വിവരങ്ങൾ നോട്ടീസിലുണ്ട്​. കഴിഞ്ഞ കുറേ ദിവസങ്ങളായി ബംഗളൂരുവിലെ മില്ലേഴ്​സ്​ റോഡിലെ തന്‍റെ കൊട്ടാരസമാനമായ വീട്ടിൽ ഇതുസംബന്ധിച്ച തിരക്കിലാണ്​ ഇദ്ദേഹം. ചെക്ക്​ വിതരണം ഏത്​ രൂപത്തിൽ വേണമെന്നതടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹവും അനുയായികളും ചർച്ചയിലാണ്​.

രാഷ്ട്രീയമായി കോൺഗ്രസുകാരനാണ്​. ​തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുകൊണ്ടല്ല തന്‍റെ പ്രവർത്തനമെന്നും താൻ വളർന്ന നാടിന്​ എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്നും ഇതിനാലാണ്​ സാമൂഹികപ്രവർത്തനമെന്നും ഇദ്ദേഹം പറയുന്നു. ഏറെ വർഷങ്ങളായി ഇത്​ ചെയ്യുന്നു. എന്നാൽ ഇപ്പോഴാണ്​ നിങ്ങൾ ഇതറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

യൂസുഫ്​ ശരീഫ് ഇറക്കിയ പദ്ധതികൾ സംബന്ധിച്ച പത്രിക

എം.എൽ.സി തെരഞ്ഞെടുപ്പിൽ ബംഗളൂരു അർബൻ സീറ്റിൽ സ്ഥാനാർഥിയായിരുന്ന അദ്ദേഹം തന്‍റെ സത്യവാങ്​മൂലത്തിൽ സമർപ്പിച്ച 1743 കോടിയുടെ സ്വത്ത്​വിവരം പുറത്തറിഞ്ഞപ്പോഴാണ്​ ഇദ്ദേഹം പ്രശസ്തിയിലേക്ക്​ വന്നത്​. 1200 കോടി സ്വത്തുണ്ടായിരുന്ന കർണാടക മന്ത്രി എം.ടി.ബി നാഗരാജിനെ പിന്തള്ളി യൂസുഫ്​ ശരീഫ് കർണാടകയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനായി മാറി. 397 വോട്ടിന്​ എം.എൽ.സി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ​

ൈപ്രമറി സെകൻഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഉള്ള ചിക്​പേട്ടിലെ 50,000 കുടുംബങ്ങൾക്കായി 5000 രൂപയു​െട ചെക്ക്​ വീതമാണ്​ നൽകുക. ഇത്തരത്തിൽ അഞ്ചുവർഷത്തേക്ക്​ 125 കോടി ചെലവഴിക്കും. പ്രീയൂനിവേഴ്​സിറ്റി വിദ്യാർഥികൾക്കും 5000 രൂപ വീതം നൽകും. ഇതിനായി 7.5 കോടിയാണ്​ മാറ്റിവെച്ചിരിക്കുന്നത്​. തെരുവിൽ കഴിയുന്നവർക്കും ചേരി നിവാസികൾക്കുമായി വൻസൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ പണിയാനായി 180 കോടി വകയിരുത്തി. നിലവിൽ ഭൂമി ​ഉള്ളവർക്ക് ആറ്​ ലക്ഷം രൂപ ചെലവിലാണ്​ വീട് പണിതുനൽകുക.

സ്ക്രാപ്​ ബാബു എന്ന കെ.ജി.എഫ്​ ബാബു

കേലാറിലെ കോലാർ ഗോൾഡ്​ ഫീൽഡിൽ (കെ.ജി.എഫ്​) നിന്നുള്ളയാളാണ്​ ഇദ്ദേഹമെന്നതിനാലാണ്​ കെ.ജി.എഫ്​ ബാബു എന്ന പേര്​ വന്നത്​. റിയൽഎസ്​​റ്റേറ്റ്​ ബിസിനസിലേക്ക്​ കടക്കുന്നതിന്​ മുമ്പ്​ സ്ക്രാപ്​ കച്ചവടക്കാരനായിരുന്നു. ഇതിനാൽ 'സ്ക്രാപ്​ ബാബു' എന്ന പേരും കിട്ടിയിട്ടുണ്ട്​. 14 സഹോദരങ്ങൾക്കൊപ്പമാണ്​ യൂസുഫ്​ ശരീഫും കുടുംബവും താമസിക്കുന്നത്​.

ദരിദ്രചുറ്റുപാടിൽനിന്ന്​ ഉയർന്നുവന്നയാളാണ്​. കുടുംബത്തിന്‍റെ ബേക്കറി ബിസിനസ്​ തകർന്നതിന്​ ശേഷം ഇദ്ദേഹത്തിന്‍റെ പിതാവ്​ ഓ​ട്ടോറിക്ഷ ഓടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്​. അന്ന്​ ഒരു​ നേരത്തേ ആഹാരത്തിന്​ പോലും തങ്ങൾ കഷ്ടപ്പെട്ടിരുന്നുവെന്ന്​ ഇദ്ദേഹം പറയുന്നു. കോലാർ ഗോൾഡ്​ ഫീൽഡിൽ സ്ക്രാപ്പ്​ ബിസിനസിലേക്കും പിന്നീട്​ റിയൽ എസ്​​റ്റേറ്റ്​ ബിസിനസിലേക്കും തിരിഞ്ഞതോടെയാണ്​ ശരീഫ്​ കോടീശ്വരനാകുന്നത്​. അമിതാഭ്​ ബച്ചന്‍റെ റോൾസ്​ റോയ്​സ്​ ഫാന്‍റം കാർ ഇദ്ദേഹം സ്വന്തമാക്കിയതും ഏറെ ​ശ്രദ്ധനേടിയിരുന്നു.

Tags:    
News Summary - KGF Babu, K’taka’s Richest Politician, to Donate Rs 350 Cr to Constituency He’s yet to Get Ticket for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.