അദാനി രാജ്യത്തിന്‍റെ സമ്പത്ത് ഊറ്റുകയാണ്; കേന്ദ്ര സർക്കാരിനും അദാനിക്കുമെതിരെ ഖാർഗെ

റായ്പൂർ: അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അദാനി രാജ്യത്തിന്‍റെ സമ്പത്ത് ഊറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിലാണ് ഖാർഗെയുടെ പ്രതികരണം.

അദാനി രാജ്യത്തിന്‍റെ സമ്പത്ത് ഊറ്റുകയാണ്. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുത്തു. അദാനിക്കെതിരെ രാഹുൽ ഗാന്ധിക്കൊപ്പം പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം നീണ്ടുനിന്ന പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. ശനിയാഴ്ച മല്ലികാർജുൻ ഖാർഗെയും മുൻ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ശനിയാഴ്ച ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി മേധാവിക്ക് ​സമ്മേളനം അധികാരം നൽകുകയും ചെയ്തു.

Tags:    
News Summary - Kharge against central government and Adani in congress plenary session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.