ന്യൂഡൽഹി: പോളിങ് കണക്കുകൾ യഥാസമയം പുറത്തുവിടാത്തതു സംബന്ധിച്ച് ഇൻഡ്യ സഖ്യ നേതാക്കൾക്ക് താൻ അയച്ച കത്തിനെക്കുറിച്ച് പ്രതികരിക്കുകയും വിദ്വേഷ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരായ പരാതികൾ അവഗണിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമീഷനെതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. സഖ്യ നേതാക്കളെ അഭിസംബോധന ചെയ്തുള്ള തുറന്ന കത്തായിരുന്നു തന്റേതെന്നും കമീഷനുള്ളതായിരുന്നില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഭരണഘടനാനുസൃതമായി സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, വിഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഈ ധൃതി കാണിക്കാത്തതെന്താണ്? ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ജനങ്ങളുടെ അവകാശം മാനിക്കുന്നുവെന്ന് വ്യക്തമാക്കുമ്പോൾതന്നെ സംശയങ്ങൾ ഉയർത്തുന്നവരെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും കമീഷന് അയച്ച കത്തിൽ ഖാർഗെ ചോദിച്ചു. പോളിങ് ശതമാനം യഥാസമയം അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.