ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കിടെ നടത്തിയ തന്റെ പ്രസംഗത്തിൽനിന്ന് നീക്കിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
ശൂന്യവേളയിൽ വിഷയം ഉന്നയിച്ച ഖാർഗെ, ഫെബ്രുവരി രണ്ടിലെ തന്റെ പ്രസംഗത്തിൽനിന്ന് രണ്ട് പേജുകൾ നീക്കംചെയ്തെന്നും ഇത് താൻ പറഞ്ഞതിനെ വളച്ചൊടിക്കാൻ ഇടയാക്കിയെന്നും പറഞ്ഞു.
‘ആരുടെയും പേര് മോശമായി പരാമർശിക്കുകയോ ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്തിട്ടില്ല. സഭാനടപടികളിൽനിന്ന് നീക്കംചെയ്ത ഭാഗം പുനഃസ്ഥാപിക്കാൻ ചെയർമാനോട് അഭ്യർഥിക്കുന്നു’ -ഖാർഗെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.