ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ച വളർത്തുനായയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.
ചൊവ്വാഴ്ച ത്സാൻസി ശിവഗണേഷ് കോളനിയിൽ ഉഗ്രവിഷമുള്ള രാജവെമ്പാലയെ ജെന്നി എന്ന പിറ്റ്ബുൾ ആക്രമിച്ച് കൊന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
വീട്ടുജോലിക്കാരിയുടെ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പൂന്തോട്ടത്തിലേക്ക് പാമ്പ് ഇരച്ചുകയറുന്നതു കണ്ട് പാഞ്ഞെത്തിയ ജെന്നി പാമ്പിനെ കടിച്ച് കുടഞ്ഞു. അഞ്ചുമിനിറ്റ് നേരം നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ പിറ്റ് ബുളിന്റെ ആക്രമണത്തില്‍ പാമ്പ് ചത്തു.
ജെന്നി ഇതുവരെ എട്ടു മുതൽ 10 വരെ പാമ്പുകളെ കൊന്നിട്ടുണ്ടെന്ന് ഉടമ പഞ്ചാബ് സിംഗ് പറഞ്ഞു. ഞങ്ങളുടെ വീട് വയലുകൾക്ക് സമീപമാണ്, മഴക്കാലത്ത് നിരവധി പാമ്പുകൾ പൂന്തോട്ടത്തിൽ വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.