ചെന്നൈ: െലഫ്. ഗവർണറുടെ അധികാരപരിധി സംബന്ധിച്ച സുപ്രീംകോടതിവിധി പുതുച്ചേരിക്ക് ബാധകമല്ലെന്ന് പുതുച്ചേരി ലെഫ്. ഗവർണർ കിരൺബേദി. സുപ്രീംകോടതി വിധി ഉത്തരവിലെ 180ാമത് ഖണ്ഡികയിൽ പുതുച്ചേരിയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയുടെ 239 എ വകുപ്പിലാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെടുന്നത്. എന്നാൽ, ഡൽഹി 239 എ.എയുടെ പരിധിയിലാണ് വരുക.
പുതുച്ചേരിയിൽ മാറ്റം കൊണ്ടുവരുകയാണ് തെൻറ ലക്ഷ്യമെന്നും ബേദി അഭിപ്രായപ്പെട്ടു. കോടതിവിധി പുതുച്ചേരിക്ക് ബാധകമാണെന്ന നാരായണസാമിയുടെ പ്രസ്താവനക്ക് മറുപടിയായാണ് കിരൺബേദി വ്യാഴാഴ്ച ൈവകീട്ട് മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ബേദിയുടെ വാദം ശരിയല്ലെന്ന് നാരായണസാമി പ്രസ്താവിച്ചു. ഭരണഘടന വിദഗ്ധനായ സോളിസൊറാബ്ജി സുപ്രീംകോടതി വിധി പുതുച്ചേരിക്ക് ബാധകമാണെന്ന് വ്യക്തമാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.