ചെന്നൈ: ഖജനാവിലെ പണം വോട്ടിന് കൈക്കൂലിയായി നൽകുന്ന പദ്ധതിയാണ് കിസാൻ സമ്മാൻ നിധ ിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിെൻറ ഒൗദ്യോഗികതല ഉദ്ഘാടനം നിർവഹിച്ച ഞാ യറാഴ്ച ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമായിരിക്കുമെന്നും മുൻ ധനമന്ത്രിയും മ ുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
അഞ്ചു വർഷം കർഷകരെ ദുരിതത്തിലാഴ്ത്തിയശേഷം ഇപ്പോൾ രണ്ടായിരം രൂപ വീതം നൽകുന്നു. ഇതു വോട്ടിന് കൈക്കൂലി നൽകുന്നതല്ലാതെ മറ്റെന്താണ്. ഒരു കുടുംബത്തിന് ഒരു ദിവസത്തിന് 17 രൂപ നൽകിയത് സഹായമോ, ഭിക്ഷയോ, കൈക്കൂലിയോ- ചിദംബരം ട്വിറ്ററിൽ ചോദിച്ചു.
രാജ്യത്തെ 12 കോടിയിലധികം വരുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നു ഗഡുക്കളായി ആറായിരം രൂപ എത്തിക്കുന്നതാണ് കിസാൻ സമ്മാൻനിധി. പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം കർഷകർക്ക് ആദ്യഗഡു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണ് അറിയിപ്പ്. തമിഴ്നാട്ടിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്തത്.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദര രാജൻ ഉൾപ്പെടെ ബി.ജെ.പി- അണ്ണാ ഡി.എം.കെ നേതാക്കളും സംബന്ധിച്ചു. കർഷകരെക്കുറിച്ച് ഇതേവരെ ചിന്തിക്കാത്ത കോൺഗ്രസിനും ഏറെക്കാലം ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനുമാണ് കറുത്തദിനമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.