കൊൽക്കത്ത: കൊൽക്കത്ത മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. 21കാരനായ ഡോക്ടർ അടുത്തിടെയൊന്നും വിദേശത്തേക്കും സംസ്ഥാനത്തിനു പുറത്തേക്കും യാത്ര ചെയ്തിട്ടില്ല. ഇതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നതും.
പനിയെ തുടർന്ന് ഇദ്ദേഹത്തിന്‍റെ സാമ്പ്ൾ കഴിഞ്ഞദിവസം പരിശോധനക്ക് എടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനഫലം പുറത്തുവന്നത്. ഡോക്ടറെ കൊൽക്കത്തയിലെ തന്നെ ബെലെഘട്ട ആശുപത്രിയിലേക്ക് മാറ്റി. നാദിയ ജില്ലയിലെ കൃഷ്ണനഗർ സ്വദേശിയാണ് ഡോക്ടർ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നാലായി.
ഡിസംബർ 15നാണ് പശ്ചിമബംഗാളിൽ ആദ്യ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്. അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഡിസംബർ 23ന് മറ്റു രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നൈജീരിയ, യു.കെ എന്നീ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിവർക്കാണ് രോഗബാധ കണ്ടെത്തിയത്.
ശനിയാഴ്ച ഉത്തർപ്രദേശിലും ഒരാളിൽ ഒമിക്രോൺ കണ്ടെത്തി. ഇതോടെ യു.പിയിൽ രോഗബാധിതരുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇതുവരെ 415 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 115 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.