കൊൽക്കത്ത: പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സി.ബി.െഎ. അന്വേഷണവുമായി സഹകരിക്കാത്തിനെ തുടർന്നാണ് രാജീവ് കുമാർ എന്ന ഉദ്യോഗസ്ഥനെതിരെ സി.ബി.െഎ കർശന നടപടിക്ക് ഒരുങ്ങുന്നത്.
റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്ന് സി.ബി.െഎ ആരോപിക്കുന്നു. സി.ബി.െഎയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടർന്നാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
1986 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിർണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.െഎ സംശയിക്കുന്നത്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ അദ്ദേഹത്തോട് നിർദേശിച്ചത്. വെള്ളിയാഴ്ച തന്നെ രാജീവ് കുമാർ ഒാഫീസിൽ നിന്ന് പുറത്ത് പോയെന്നും തിങ്കളാഴ്ച ചിലപ്പോൾ തിരിച്ചെത്തുമെന്നും അദ്ദേഹത്തിെൻറ ഒാഫീസിലെ ജീവനക്കാർ അറിയിച്ചു.
റോസ്വാലി ചിട്ടി കേസിൽ 15,000 കോടിയും ശാരദ കേസിൽ 2,500 കോടിയുടേയും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.