കരിപ്പൂർ വി​മാ​ന​ത്താ​വ​ള റൺവേ നീളം കുറക്കില്ല -കേ​ന്ദ്രമന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള റ​ൺ​വേ​യു​ടെ നീ​ളം കു​റ​ക്കി​ല്ലെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എം.​പി​മാ​രു​ടെ സം​ഘ​ത്തെ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ബാ​റി​ലെ എം.​പി​മാ​രു​ടെ സം​ഘ​മാ​ണ് മ​ന്ത്രി​യെ ക​ണ്ട​ത്. ഡോ. ​അ​ബ്ദു​സ്സ​മ​ദ്‌ സ​മ​ദാ​നി, എം.​കെ. രാ​ഘ​വ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ.

റ​ൺ​വേ നീ​ളം കു​റ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള​ത്തി​ലെ 20 എം.​പി​മാ​ര്‍ ഒ​പ്പു​വെ​ച്ച വി​ശ​ദ​മാ​യ പ്ര​തി​ഷേ​ധ​ക്കു​റി​പ്പ് വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് സം​ഘം കൈ​മാ​റി. റ​ൺ​വേ നീ​ളം കു​റ​ക്കു​ന്ന​ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യ​ല്ല, വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ക​യെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ.​എം.​എ.​എ​സ് സ്ഥാ​പി​ച്ച് പൂ​ര്‍ണ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക​യോ, റെ​സ റ​ൺ​വേ​ക്ക് പു​റ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണം.

മം​ഗ​ലാ​പു​ര​ത്ത് റ​ണ്‍വേ​ക്ക് പു​റ​ത്ത് റെ​സ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് റ​ണ്‍വേ നീ​ളം കു​റ​ച്ചു മാ​ത്ര​മെ റെ​സ വ​ര്‍ധി​പ്പി​ക്കൂ എ​ന്ന സ​മീ​പ​നം ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സും ഹ​ജ്ജ് എ​മ്പാ​ർ​ക്കേ​ഷ​ന്‍ പോ​യ​ന്റും എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന, വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ര്‍ക്കു​ന്ന നീ​ക്ക​ത്തി​ല്‍ നി​ന്നും ഉ​ട​ൻ പി​ന്മാ​റ​ണ​മെ​ന്നും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ച് റെ​സ റ​ണ്‍വേ​ക്ക് പു​റ​ത്തേ​ക്ക് മ​ണ്ണ​ടി​ച്ചു നീ​ട്ടാ​നു​ള്ള നി​ര്‍ദേ​ശം ഉ​ട​ൻ ന​ല്‍ക​ണ​മെ​ന്നും മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​ട​യാ​ക്കും.

മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജീ​വ് ബ​ൻ​സ​ൽ, ജോ. ​സെ​ക്ര​ട്ട​റി എ​സ്.​കെ. മി​ശ്ര, വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ഞ്ജീ​വ് കു​മാ​ർ, വ്യോ​മ​യാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​രു​ൺ കു​മാ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Kozhikode runway length will not be reduced - Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.