ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര കോടതിയായ ഐ.സി.ജെയുടെ വിധി സമ്പൂർണമായി മാനിക്കുമെന്ന് പാകിസ്താൻ. റിട്ട: ഇന്ത്യൻ നേവി ഓഫിസറും 49കാരനുമായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കേസിൽ 2017 ഏപ്രിലിൽ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. വധശിക്ഷക്കും നിയമ ഇടപെടൽ നിഷേധിക്കുന്ന പാക് നടപടിക്കുമെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.
പാകിസ്താൻ വിധി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ കോടതി ഉത്തരവിട്ടിരുന്നു. നിയമപരമായ ഇടപെടലിന് അനുമതിയും നൽകി.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി വാദിക്കുന്നത്. തങ്ങൾ നാലോ അഞ്ചോ കത്തുകൾ ഈ വിഷയത്തിൽ എഴുതിയതായും എന്നാൽ, പാകിസ്താൻ നിഷേധ സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിൽ കൃത്യമായ ഉത്തരവിന് ഐ.സി.ജെയെ വീണ്ടും സമീപിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ്, ഇന്ത്യൻ അഭിഭാഷകെൻറ വാദങ്ങളെ തള്ളിക്കളയുന്നുവെന്നും കോടതിവിധി പൂർണമായി മാനിക്കുമെന്നും പാക് വിദേശകാര്യ ഓഫിസ് വക്താവ് ആയിഷ ഫാറൂഖി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.