ഹേഗ്: ചാരപ്രവർത്തനവും അട്ടിമറിയും ആരോപിച്ച് പാകിസ്താൻ അറസ്റ്റു ചെയ്യുകയും പിന്നീട് സൈനിക കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്ത കുൽഭൂഷൺ കേസ് കോടതിയുടെ നിയമപരിധിയിൽ വരുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. കുൽഭൂഷണിെൻറ അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.പുതിയ ഉത്തരവ് നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ അറിയിക്കണമെന്ന് പാകിസ്താനോട് നിർദേശിച്ച കോടതി, കുൽഭൂഷണിന് നയതന്ത്ര സഹായം തേടിയുള്ള അഭ്യർഥന 16 വട്ടം പാകിസ്താൻ നിരാകരിച്ചെന്ന ഇന്ത്യൻ വാദവും അംഗീകരിച്ചു.
ഇന്ത്യയും പാകിസ്താനും സ്വന്തം വാദമുഖങ്ങൾ അവതരിപ്പിച്ച് മൂന്നാം ദിവസമാണ് അന്താരാഷ്ട്ര കോടതിയിൽനിന്ന് രാജ്യത്തിന് അനുകൂലമായ വിധി വന്നത്.2016 മാർച്ച് മൂന്നിന് സംഘർഷ പ്രദേശമായ ബലൂചിസ്താനിൽ നിന്നാണ് കുൽഭൂഷൺ അറസ്റ്റിലായതെന്നും ഇറാനിൽ നിന്നാണ് കുൽഭൂഷൺ പാകിസ്താനിലേക്ക് കടന്നതെന്നുമായിരുന്നു പാക് വാദം. എന്നാൽ, നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറാനിൽ ബിസിനസ് നടത്തിയിരുന്ന കുൽഭൂഷണിനെ പാകിസ്താൻ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. മേയ് എട്ടിനാണ് കുൽഭൂഷണിെൻറ വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്. മേയ് ഒമ്പതിന് ശിക്ഷ താൽക്കാലികമായി തടഞ്ഞുകൊണ്ട് െഎ.സി.ജെ ഉത്തരവിട്ടിരുന്നു. അന്താരാഷ്ട്ര കോടതിയുടെ വിധി വന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണിൽ സംസാരിച്ചു. വലിയ ആശ്വാസം നൽകുന്ന വിധിയാണ് ഇതെന്ന് സുഷമ സ്വരാജ് പ്രതികരിച്ചു.
അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ അഭിഭാഷക സംഘത്തെ നയിച്ച പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയെ മോദിയും സുഷമയും അഭിനന്ദിച്ചു. അതേസമയം, കുൽഭൂഷൺ കേസിൽ ഇന്ത്യ അവരുടെ യഥാർഥ മുഖം മറച്ചുവെക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ പറഞ്ഞു.
അന്നും വിജയം ഇന്ത്യക്ക്
അന്തർദേശീയ നീതിന്യായ കോടതിയിൽ 18 വർഷം മുമ്പ് നടന്ന നിയമ പോരാട്ടത്തിലും വിജയം ഇന്ത്യക്ക്. 18 വർഷം മുമ്പ് പാകിസ്താൻ നാവിക സേന വിമാനം അതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇന്ത്യ വെടിവെച്ചിട്ടതിെൻറ പേരിൽ അന്തർദേശീയ കോടതിയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നിയമപോരാട്ടത്തിനു ശേഷമാണ് ജാദവ് കേസിൽ മെറ്റാരു പോരാട്ടം നടക്കുന്നത്. അന്നും വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു. 1999 ആഗസ്റ്റ് 10ന് 16 നാവിക സേന ഉദ്യോഗസ്ഥരുമായി പറന്ന ‘അറ്റ്ലാൻഡികെ’ എന്ന പാക് വിമാനമാണ് ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടത്. എല്ലാവരും മരിച്ചു. ഗുജറാത്തിലെ കച്ച് മേഖലയിൽ ഇന്ത്യൻ വ്യോമപരിധിയിലേക്ക് നിരീക്ഷണ വിമാനം കടന്നതിനെ തുടർന്നാണ് നടപടിയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇൗ സംഭവത്തിൽ 1999 സെപ്റ്റംബർ 21ന് പാകിസ്താൻ അന്തർദേശീയ കോടതിയെ സമീപിച്ചു. തുടർന്ന് കേസ് തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2000 ജൂൺ 21ന് അന്തർദേശീയ കോടതി നിരാകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.