ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവ് ദയാഹരജി സമർപ്പിച്ചുവെന്ന് പാക് സൈനിക മേധാവി. ജനറൽ ഖമർ ജാദവ് ബജ്വ മുമ്പാകെയാണ് ദയാഹരജി സമർപ്പിച്ചരിക്കുന്നത്. തെൻറ പ്രവൃത്തി മൂലം നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ കുൽഭൂഷൻ ഖേദം പ്രകടിപ്പിച്ചതായി പാകിസതാൻ അവകാശപ്പെട്ടു.
കുൽഭൂഷൻ കുറ്റം സമ്മതിക്കുന്ന വീഡിയോയും പാകിസ്താൻ പുറത്ത് വിട്ടിട്ടുണ്ട്. 2017 ഏപ്രിലിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദയാഹരജിയിൽ താൻ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിൽ കുൽഭൂഷൻ ഖേദം പ്രകടിപ്പിച്ചുവെന്നാണ് പാക് സൈനിക മേധാവിയുടെ അവകാശവാദം.
നിലവിൽ നൽകിയിരിക്കുന്ന ദയാഹരജി നിരസിച്ചാലും പാക് പ്രസിഡൻറിന് മുമ്പാകെ ഒരിക്കൽ കൂടി ഹരജി സമർപ്പിക്കാൻ കുൽഭൂഷന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.