ന്യൂഡൽഹി: ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നിരാകരിച്ച് പാകിസ്താൻ. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന്ന വാദത്തിലാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം.
കേസിൽ യഥാർഥ മുഖം മറച്ച് വെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാകിസ്താൻ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ജാദവിനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിനെ മനുഷ്യവകാശ വിഷയമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാരനെന്ന് ആരോപിച്ച് പാകിസ്താൻ തടവിലായ ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നാണ് സ്റ്റേ ചെയ്തത്. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമിെൻറ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുൽഭൂഷൺ ജാദവിെൻറയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്ട്ര കോടതി ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.