ബംഗളൂരു: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പിയുമായി ജെ.ഡി.എസ് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് പഴയ കാര്യമാണെന്നും ഇപ്പോഴതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുകയോ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലാവുകയോ ചെയ്യില്ലെന്നും 224 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിനുവേണ്ടി ആരും സമീപിച്ചിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ഞങ്ങള്‍ ബി.ജെ.പി നേതാക്കളെയും കണ്ടിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.ഇതിനായി ജനുവരി 15 മുതല്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ചില മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും ജന്മദിനത്തില് ആശംസയറിയിച്ചത് ഭാവിയില്‍ സഖ്യമുണ്ടാകുമെന്നതിെൻറ സൂചനയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിതാവും മുന്പ്ര ധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെ കരുതിയാകും ആശംസയറിയിച്ചതെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. ജെ.ഡി.എസ് ഒറ്റക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയതിന് പിന്നാലെയാണ് കുമാരസ്വാമിയുെട പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.