കസേര സംരക്ഷിക്കാനുള്ള ബജറ്റ്; ​കേന്ദ്ര ബജറ്റിനെ തള്ളി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന, സഖ്യകക്ഷികളുടെ കണ്ണിൽ പൊടിയിട്ട് കസേര സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് മാനിഫെസ്റ്റോ അടിമുടി കോപ്പിയടിച്ചുള്ള ബജറ്റാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

​''കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിത്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. സഖ്യകക്ഷിക​ളെയും ചങ്ങാതിമാരെയും ചേർത്തു നിർത്തുമ്പോൾ, അതിന്റെ ദോഷം അനുഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളാണ്. സാധാരണക്കാരന് ഒരു ​നേട്ടവും ബജറ്റ് കൊണ്ട് ഇല്ല. കോൺഗ്രസ് മാനിഫെസ്റ്റോയും മുമ്പത്തെ ബജറ്റുകളും അടിമുടി കോപ്പിയടിച്ച ബജറ്റ്.''-എന്നാണ് രാഹുൽ ഗാന്ധി ബജറ്റിനെ കുറിച്ച് പറഞ്ഞത്.

കോൺഗ്രസ് മാനിഫെസ്റ്റോ കോപ്പിയടിച്ചാണ്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് തയാറാക്കിയതെന്ന് മറ്റ് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോ ബഹുമാനപ്പെട്ട ധനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം വായിച്ചതിൽ സന്തോഷമുണ്ടെന്നാണ് മുതിർന്ന ​കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം എക്സിൽ കുറിച്ചത്.

Tags:    
News Summary - Kursi Bachao Budget', Rahul slams Modi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.