ന്യൂഡൽഹി: വധശ്രമ കേസിൽ താൻ കുറ്റവാളിയാണെന്ന കവരത്തി സെഷൻസ് കോടതി വിധി മരവിപ്പിക്കാത്ത കേരള ഹൈകോടതി ഉത്തരവിനെതിരെ എൻ.സി.പിയുടെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ.
ഈ മാസം മൂന്നിന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഫൈസലിനെതിരായ 10 വർഷത്തെ ജയിൽ ശിക്ഷ സ്റ്റേ ചെയ്തെങ്കിലും കുറ്റവാളിയാക്കിയ വിചാരണ കോടതി വിധി മരവിപ്പിച്ചിരുന്നില്ല.ഇതേ തുടർന്ന് ഇതേ കേസിൽ ലോക്സഭ സ്പീക്കർ രണ്ടാമതും ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
മുൻ ഡെപ്യൂട്ടി സ്പീക്കറും മുൻ കേന്ദ്രമന്ത്രിയും മുൻ ലക്ഷദ്വീപ് എം.പിയുമായിരുന്ന പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്സഭാ െതരഞ്ഞെടുപ്പുവേളയിൽ മാരകായുധങ്ങളുമായി ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫൈസലിനെയും കുടുംബത്തിലെ മൂന്നു പേരെയും ഈ വർഷം ജനുവരി 11ന് കവരത്തി ജില്ല സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാനിയമം 143, 147, 148, 149, 324, 342, 307, 427 448, 506 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് വിധിച്ച് 10 വർഷം തടവിന് ശിക്ഷിച്ചത്.
തൊട്ടുടനെ ലോക്സഭാ സ്പീക്കർ ഫൈസലിനെ അയോഗ്യനാക്കിയെങ്കിലും ജനുവരി 25ന് ൈഫസലിന്റെ അപ്പീലിൽ കേരള ഹൈകോടതി സെഷൻസ് കോടതി ഉത്തരവിലെ കുറ്റവും ശിക്ഷയും മരവിപ്പിച്ചു. തുടർന്ന് ലോക്സഭാംഗത്വം തിരിച്ചുകിട്ടുകയും ചെയ്തു.
എന്നാൽ, ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച അപ്പീലിൽ കുറ്റം മരവിപ്പിച്ച വിധി രണ്ടാമത് കേട്ട് തീർപ്പാക്കാനായി സുപ്രീംകോടതി ആഗസ്റ്റ് 22ന് കേരള ഹൈകോടതിയിലേക്കുതന്നെ തിരിച്ചയച്ചു. തുടർന്ന് ഇറക്കിയ ഉത്തരവിലാണ് കുറ്റം നിലനിർത്തി ശിക്ഷ മാത്രം ഹൈകോടതി മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.