ന്യൂഡൽഹി: ‘മോദി’ എന്ന് പേരുള്ളവരെല്ലാം കള്ളൻമാർ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുൻ ഐ.പി.എൽ മേധാവി ലളിത് മോദി. രാഹുൽ ഗാന്ധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ലളിത് മോദി പറഞ്ഞു. കൂടാതെ ഗാന് ധി കുടുംബത്തെ പരിഹസിച്ച് ഒരു ട്വീറ്റും ചെയ്തു.
മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വല ിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ രാഹുലിെൻറ പരാമർശം വരുന്നത്. കള്ളൻമാരുടെ പേരിെൻറ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന വാൽ വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്ത് വരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
ഇത് ലളിത് മോദിയെ ചൊടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷന് ചേർന്ന പ്രയോഗമല്ല രാഹുൽ ഗാന്ധി നടത്തിയത്. അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരാണെന്ന് ലോകത്തിന് അറിയാമെന്നും ലളിത് മോദി പരിഹസിച്ചു.
ഐ.പി.എൽ മേധാവിയായിരിക്കെ, സാമ്പത്തിക തട്ടിപ്പിനും, നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി തുടർന്ന് ഇന്ത്യ വിടുകയായിരുന്നു. ലണ്ടനിൽ താമസിക്കുന്ന മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യൻ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിെൻറ ആവശ്യം പക്ഷെ നിരസിക്കപ്പെടുകയുണ്ടായി. നേരത്തെ, രാഹുൽ ഗാന്ധിയുടെ കാവൽക്കാരൻ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെയും ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.