ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവിനെതിരെ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മകൾ മിസ ഭാർതി. കള്ളപ്പണം വെളുപ്പിച്ചതിന് അന്വേഷണം നേരിടുന്ന കമ്പനി നടത്തുന്നത് താനല്ലെന്നും ഭർത്താവും മരിച്ചുപോയ ചാർേട്ടഡ് അക്കൗണ്ടൻറും ചേർന്നാണെന്നും മകൾ മിസ ഭാർതി എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിനെ അറിയിച്ചു. എന്നാൽ, കടലാസു കമ്പനികൾ വഴി 1.2 കോടി രൂപ വെളുപ്പിക്കുന്നതിന് മിസ ഭാർതിയും ഭർത്താവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
ഡൽഹി പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കോടതി ഇവർക്ക് സമൻസ് അയച്ചു. ചൊവ്വാഴ്ചക്ക് മുമ്പായി ഇരുവരും കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
2008-09 വർഷത്തിൽ കൈയിലുണ്ടായിരുന്ന 1.2 കോടി രൂപയുെട കള്ളപ്പണം വെളുപ്പിക്കുന്നതിനായി മിസ് മിഷാലി പാക്കേഴ്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഫാം ഹൗസ് വാങ്ങിയതാണ് കേസിനാധാരം.
മിസെയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ ൈദനംദിന പ്രവർത്തനങ്ങൾ ഭർത്താവ് ഷൈലേഷ് കുമാറും സാമ്പത്തിക കാര്യങ്ങൾ മരിച്ചു പോയ ചാർേട്ടഡ് അക്കൗണ്ടൻറ് സന്ദീപ് ശർമയുമായാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് മിസ നൽകിയ മൊഴി. കമ്പനി സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഭർത്താവിനും മരിച്ചുപോയ സി.എക്കുമാണ് കഴിയുകയെന്നും മിസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.