ടി.ഡി.പി വക്താവ്​ ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: തെലുങ്കു ദേശം പാർട്ടിയെ(ടി.ഡി.പി) കൂടുതൽ പ്രതിരോധത്തിലാക്കി പാർട്ടി വക്താവ്​ ബി.ജെ.പിയിൽ. ലങ്ക ദിനകർ ആണ്​ ടി.ഡി.പിയിൽ നിന്ന്​ രാജി വെച്ച്​ ബി.ജെ.പിയിൽ ചേർന്നത്​. ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത്​ പാർട്ടി വർക്കിങ്​ പ്രസിഡൻറ്​ ജെ പി. നദ്ദയുടെ സാന്നിധ്യത്തിലാണ്​ ലങ്ക ദിനകർ ബി.ജെ.പി അംഗത്വമെടുത്തത്​.

ഇന്ത്യൻ നാഷണൽ ലോക്​ദൾ(ഐ.എൻ.എൽ.ഡി) രാജ്യസഭാംഗം രാം കുമാർ കശ്യപ്​, മുൻ കോൺഗ്രസ്​ എം.പി എ പി. അബ്​ദുള്ളക്കുട്ടി എന്നിവർ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ​േചർന്നിരുന്നു.

ആന്ധ്ര ​പ്രദേശിൽ നിന്നുള്ള ടി.ഡി.പി രാജ്യസഭാംഗങ്ങളായ വൈ എസ്​. ചൗധരി, സി എം. രമേശ്​, ടി ജി. വെങ്കടേഷ്​, തെലങ്കാനയിൽ നിന്നുള്ള ടി.ഡി.പി എം.പി ജി. മോഹൻ റാവു എന്നിവർ നേരത്തേ ബി.ജെ.പിയിൽ ചേർന്നിരുന്നു.

ഒരു മാസം മ​ുമ്പ്​ നടന്ന ആന്ധ്ര പ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്​.ആർ കോൺഗ്രസിൻെറ തേരോട്ടത്തിൽ കേവലം 23 സീറ്റിലേക്ക്​ ടി.ഡി.പി ചുരുങ്ങിയിരുന്നു. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിലും വെറും മൂന്ന്​ സീറ്റ്​ മാത്രമാണ്​ ടി.ഡി.പിക്ക്​ ലഭിച്ചത്​.

Tags:    
News Summary - Lanka Dinakar becomes fifth TDP leader to join BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.