ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ജലവിമാന യാത്രയിലൂടെ ബി.ജെ.പിയും പുതിയ അധ്യക്ഷെൻറ ആദ്യ വാർത്താസമ്മേളനത്തിലൂടെ കോൺഗ്രസും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരശീലയതയിട്ടു. 49 ദിവസത്തെ ശക്തമായ പ്രചരണ പരിപാടികളാണ് ഇന്ന് അവസാനിപ്പിച്ചത്. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോെട്ടടുപ്പ് നടക്കുക.
പ്രചരണത്തിെൻറ അവസാനദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റോഡ് ഷോക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അഹ്മദാബാദിലെ സബർമതി നദിയിൽ നിന്ന് ദരോയി ഡാമിലേക്ക് ജലവിമാനത്തിൽ എത്തിയാണ് മോദി അവസാനദിന പ്രചരണപരിപാടികൾ നടത്തിയത്. അവിടെ നിന്നും റോഡുമാർഗം അംബാജി ജില്ലയിലെത്തിയ അദ്ദേഹം ഇവിടുത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഒരുമണിക്കൂർ അംബാജി ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം അഹമ്മദാബാദിലേക്ക് തിരിച്ചത്.
രാഹുൽ ഗാന്ധി അഹ്മദാബാദ് വാർത്താസമ്മേളനം നടത്തിയാണ് ഒന്നരമാസം പിന്നിട്ട പ്രചരണം അവസാനിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള രാഹുലിെൻറ ആദ്യ വാർത്തസമ്മേളനമാണ് ഇന്ന് നടന്നത്. ഗുജറാത്തിലെ വികസനം, മോദിയും പാക് പരാമർശം, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് രാഹുൽ പരസ്യപ്രചരണം അവസാനിപ്പിച്ചത്.
ഗുജറാത്തിലെ 93 സീറ്റുകളിലേക്കുള്ള വോെട്ടടുപ്പാണ് വ്യാഴാഴ്ച നടക്കുക. ഡിസംബർ ഒമ്പതിന് 89 സീറ്റുകളിലേക്കുള്ള വോെട്ടടുപ്പ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.