ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപ. 74.50 കോടിയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.