ന്യൂഡൽഹി: രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാനുള്ള വിധിക്കെതിരെ പ്രമുഖ നിയമ വിദഗ്ധർതന്നെ രംഗത്തെത്തി. ഒരു ജഡ്ജിയെ ജയിലിലടക്കണമെന്ന വിധി ജുഡീഷ്യറിയുടെ അന്തസ്സിടിക്കുന്നതാണെന്നും ജുഡീഷ്യൽ നിയമന രീതിയുടെ പരാജയമാണെന്നും നിയമവിദഗ്ധർ വിമർശിച്ചു. രാജ്യത്തിെൻറ നീതിന്യായ രംഗത്ത് തെറ്റായ കീഴ്വഴക്കമാണിത് സൃഷ്ടിക്കുകയെന്നും അവർ കുറ്റപ്പെടുത്തി.
ജസ്റ്റിസ് കർണൻ നടത്തുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് വിലക്കുള്ളപ്പോൾതന്നെയാണ് ഇതിനാധാരമായ കോടതിവിധിയെ വിമർശിച്ച് പ്രമുഖ നിയമജ്ഞർ രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. ഹൈകോടതികൾക്കു മേൽ വിധി പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ഭാവിയിൽ ഹൈകോടതി ജഡ്ജിയെയോ സുപ്രീംകോടതി ജഡ്ജിയെയോ കോടതിയലക്ഷ്യത്തിെൻറ പേരിൽ നീക്കാവുന്ന ഒരു കീഴ്വഴക്കമാണ് ഇതിലൂടെ സൃഷ്ടിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പാർലമെൻറിന് മാത്രമാണ് ഒരു ജഡ്ജിയെ നീക്കാനുള്ള അധികാരമുള്ളത്. ഇവിടെ കോടതിയലക്ഷ്യ നടപടിയുടെ പേരിലൂടെ ഒരു ജഡ്ജിയെ നീക്കംചെയ്യുകയാണുണ്ടായത്. കെ.കെ. വേണുഗോപാൽ നിർദേശിച്ചപോലെ വിരമിക്കുന്നതു വരെ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു വേണ്ടതെന്നും ഇന്ദിര ജയ്സിങ് പറഞ്ഞു.
സിറ്റിങ് ജഡ്ജിയായിരിക്കെ ജയിലിൽ കഴിയുന്ന ജസ്റ്റിസ് കർണനിൽനിന്ന് ജുഡീഷ്യൽ അധികാരങ്ങൾ എടുത്തുമാറ്റാൻ കഴിയാത്തത് സുപ്രീംകോടതിയുടെ പരിമിതിയാണെന്നും ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജയിലിലായാലും ജസ്റ്റിസ് കർണന് വിധി പ്രസ്താവമിറക്കുന്നത് തുടരാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാൽ പറഞ്ഞു. ഇത് അവഗണിക്കാനാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ, അതിന് തയാറാകാതെ കോടതി അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിക്കുകയാണ് ചെയ്തത്. നന്നെ ചുരുങ്ങിയത് കാലാവധി തീരുന്നതു വരെയെങ്കിലും കാത്തിരിക്കാൻ പറഞ്ഞെങ്കിലും അതിനുമവർ തയാറായിെല്ലന്നും വേണുഗോപാൽ കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.