മോർബി പാലം അപകടം: പ്രതികൾക്കായി അഭിഭാഷകർ ഹാജരാവില്ല

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി പാലം അപകടത്തിൽ പ്രതികൾക്കായി അഭിഭാഷകർ ഹാജരാവില്ല. മോർബി ബാർ അസോസിയേഷൻ, രാജ്കോട്ട് ബാർ അസോസിയേഷൻ എന്നിവിടങ്ങ​ളിലെ അഭിഭാഷകർ ഹാജരാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ എ.സി ​പ്രജാപതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാലത്തിന്റെ നിർമ്മാതാക്കളായ ഒറേവക്കായി ഹാജരാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറേവ ഗ്രൂപ്പാണ് മോർബിയിലെ പാലത്തിന്റെ അറ്റകൂറ്റപ്പണികൾ നടത്തിയത്. എട്ടു മാസത്തെ അറ്റകൂറ്റപണിക്ക് ശേഷം ഒക്ടോബർ 26നാണ് പാലം തുറന്നുകൊടുത്തത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തിയത്. എന്നാൽ, പാലം തുറന്നു കൊടുത്ത് നാലാം ദിവസം തന്നെ ഇത് തകരുകയായിരുന്നു.

കേസിൽ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ഒറേവയുടെ മാനേജർമാരുൾപ്പടെയുള്ളവർ അറസ്റ്റിലായിരുന്നു. ഇതിൽ ഒറേവയുടെ മാനേജർമാർ സബ് കോൺട്രാക്ടർമാർ എന്നിവർ ​പൊലീസ് കസ്റ്റഡിയിലും മറ്റുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്.

Tags:    
News Summary - Lawyers' associations decide not to represent accused in Morbi bridge collapse case: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.