ന്യൂഡൽഹി: അൽഖാഇദ ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തവർക്ക് സൗജന്യ നിയമ സഹായം നൽകാൻ അസോസിയേഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) തീരുമാനിച്ചു. പിടികൂടിയവർക്കെതിരെ ഒരു തെളിവുമില്ലെന്നും തീവ്രവാദികളായി ചിത്രീകരിക്കുകയാെണന്നും കുടുംബാംഗങ്ങൾ പറയുന്നു. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽനിന്നുള്ളവരാണ് അറസ്റ്റിലായവർ. കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരുടെ നിരപരാധിത്വത്തിനായി നിയമപോരാട്ടം നടത്താൻ മാർഗങ്ങളില്ല.
അന്യായമായി തടവിലാക്കലും ശിക്ഷാവിധികളും തടയുന്നതിനും തുല്യനീതി ലഭിക്കുന്നതിനും വ്യക്തികൾക്ക് നിയമ സഹായം നൽകൽ തങ്ങളുടെ ബാധ്യതയാണെന്നും എ.പി.സി.ആർ വ്യക്തമാക്കി. ലഖ്നോ കകോരിയിൽനിന്നും രണ്ടുപേരെയും മുസഫർനഗർ ജില്ലയിൽ നിന്നടക്കം മൂന്നുപേരെയുമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളുമായി എ.പി.സി.ആർ പ്രതിനിധികൾ ബന്ധപ്പെട്ട് നിയമ സഹായം ഉറപ്പു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.