ന്യൂഡൽഹി: ഇന്ത്യയിലെ നിയമവും നീതിന്യായവ്യവസ്ഥയും സമൂഹത്തിലെ സമ്പന്നർക്കും പ്രബലർക്കും അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. പാവപ്പെട്ടവർക്ക് നീതി ലഭിക്കുന്നത് വൈകുകയാണെന്നും യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾ തയാറാകണം. പാവപ്പെട്ടവർക്കുള്ള കോടതിനടപടികൾ മന്ദഗതിയിലാണ് നടക്കുന്നത്.
ഭരണഘടനയാണ് നമ്മുടെ ബൈബിളും ഖുർആനും ഗീതയും. നിയമസംവിധാനത്തിെൻറ ധർമവും സമഗ്രതയും ഒരുസാഹചര്യത്തിലും തകർക്കപ്പെടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബുധനാഴ്ചയാണ് ദീപക് ഗുപ്ത സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്. ലോക്ഡൗണിനെ തുടർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് യാത്രയയപ്പ് ചടങ്ങുകൾ നടത്തിയത്. കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വെർച്വൽ യാത്രയയപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.