representaional image

മുംബൈയിലെ അന്ധേരിയിൽ പുള്ളിപ്പുലിയെന്ന്​; വലവിരിച്ച്​ പൊലീസും വനംവകുപ്പും

മുംബൈ: അന്ധേരിയിൽ പുള്ളിപ്പുലിയെ കണ്ടതിനെത്തുടർന്ന്​ പൊലീസും വനംവകുപ്പും ചേർന്ന്​ തെരച്ചിൽ തുടങ്ങി.

എം.ഐ.ഡി.സി ഭാഗത്തുള്ള ഹോട്ടലിന്​ സമീപം ​ഞായറാഴ്​ച രാവിലെ സുരക്ഷ ജീവനക്കാരാണ്​ പുള്ളിപ്പുലിയെ കണ്ടതെന്നാണ്​ പറയപ്പെടുന്നത്​. വലിയ കോർപറേറ്റ്​ ഓഫിസുകളും മിഡ്​ലെവൽ യൂനിറ്റുകളും പ്രവർത്തിക്കുന്ന പ്രദേശമാണിത്​.

'വന്യജീവി സംരക്ഷണ വിഭാഗവും എസ്​.ആർ.പി.എഫും ലോക്കൽ പൊലീസും സംയുക്തമായാണ്​ പുള്ളിപ്പുലിക്കായി തെരച്ചിൽ നടത്തുന്നത്​. സുരക്ഷ ജീവനക്കാർ കണ്ടതിന്​ ശേഷം അതിനെ ആരും കണ്ടിട്ടില്ല'- പൊലീസ്​ ഒഫീസർ ജഗദീഷ്​ ഷിൻഡെ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.